cial-wb

വെള്ളപ്പൊക്കം ഒഴിവാക്കാൻ കർമപദ്ധതിയുമായി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം. സമീപപ്രദേശത്തെ ഗ്രാമങ്ങളും പുഴകളും ഉൾക്കൊള്ളിച്ച് നടപ്പിലാക്കുന്ന129 കോടിയുടെ പദ്ധതി അവസാന ഘട്ടത്തിലാണ്. ശക്തമായ മഴ ഇത്തവണയും ഉണ്ടായെങ്കിലും വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങളെ 

ഇത് ബാധിച്ചില്ല. 

2018ലെ മഹാപ്രളയത്തിൽ പതിനഞ്ച് ദിവസവും 2019ൽ രണ്ടര ദിവസവുമാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടത്. ഇനി ഈ സ്ഥിതിയുണ്ടാകാതിരിക്കാൻ 129 കോടി രൂപയാണ് സിയാൽ ചെലവാക്കിയത്. പെരിയാറിലേക്കും തിരിച്ചും ജലം ഒഴുകുന്ന ചെങ്ങൽതോടിലെ നീരൊഴുക്ക് സുഗമമാക്കി. നാല് പാലങ്ങൾ പണിതു. ഡൈവേർഷൻ കനാലും നിർമിച്ചു. പദ്ധതിയുടെ എൺപത് ശതമാനമെ  പൂർത്തിയായിട്ടുള്ളെങ്കിലും ഇത്തവണ വെള്ളപ്പൊക്കം ഒഴിവാക്കാനായതിൻ്റെ  ആത്മവിശ്വാസത്തിലാണ് സിയാൽ അധികൃതർ.