ജലനിരപ്പുയർന്നതിനാൽ പാലക്കാട് വാളയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകള്‍ ഒരു  സെൻ്റിമീറ്റർ വീതമാണ് തുറന്നത്.   കോരയാർ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡാമിലെ പരമാവധി സംഭരണശേഷി 203 മീറ്ററാണ്. നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് ഡാം തുറക്കാൻ ജലസേചന വിഭാഗം തീരുമാനിച്ചത്.