മറുനാടന്‍ പൂക്കളുടെ നിറപ്പകിട്ടില്ലാതെയാണ് കോവിഡ്ക്കാലത്തെ ഒാണമെത്തുന്നത്. പൂക്കച്ചവടത്തിന് സര്‍ക്കാര്‍ ലോക്കിട്ടതും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവരവ് കുറഞ്ഞതും കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി.
അത്തത്തിന്റെ തലെ ദിവസത്തെ പാളയം മാര്‍ക്കറ്റാണിത്,വലിയ തിരക്കില്ല,പൂക്കച്ചവടക്കാരുടെ ബഹളമില്ല,സാധാരണ ഒാണക്കാലം ഇവിടെഇങ്ങിനെയൊന്നുമായിരുന്നില്ല,വേണമെങ്കില്‍ അല്പം ഫ്ലാഷ്ബാക്കിേലക്ക് പോകാം. ഒാണത്തിന്റെ വരവറിയിച്ചുള്ള പൂവിളി ഉറക്കെകേട്ടിരുന്ന പാളയം മാര്‍ക്കറ്റില്‍ ഇന്ന് കേള്‍ക്കുന്നത് അവരുടെ സങ്കടങ്ങളാണ്
മറുനാടന്‍ പൂക്കളുടെ വരവില്ല,വരുന്ന ചെട്ടിക്കും വാടാര്‍മല്ലിക്കും ചെമന്തിക്കുമെല്ലാം പൊന്നിന്‍വില. പാടത്തും പറമ്പത്തുമൊക്കെ പൂപറിക്കാന്‍ പോയി പത്തുനാള്‍ പൂക്കളമൊരുക്കാനൊക്കെ ആര്‍ക്കുണ്ട് നേരം,ഡിഡിഗലില് നിന്നും ബെംഗളുരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമൊക്കെ നിറയെ പൂക്കളെത്തിയിരുന്നു,ഇക്കുറി അതുണ്ടായില്ലെങ്കില്‍ അത്തം പോലെ തിരുവോണവും പൂവിളി കേള്‍ക്കാതെ കടന്നുപോകും