ചരിത്രപ്രസിദ്ധമായ മലപ്പുറം മമ്പുറം മഖാമിലെ ആണ്ടുനേര്‍ച്ചയും മഹാമാരിയില്‍ മുടങ്ങി. സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് ആരംഭിച്ച ആണ്ടുനേര്‍ച്ച കഴിഞ്ഞ നൂറ്റി എമ്പത്തിരണ്ട് വര്‍ഷമായി മുടങ്ങിയിട്ടില്ല. ചടങ്ങുകളും പ്രഭാഷണങ്ങളും ഓണ്‍ലൈനിലൂടെ വിശ്വാസികള്‍ക്ക് കാണാന്‍ അവസരമൊരുക്കിയിട്ടുണ്ടെങ്കിലും ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുത്തിരുന്ന അന്നദാനം ഇക്കൊലമില്ല.
ഈ കണ്ടതായിരുന്നു മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമായാല്‍ പള്ളിമുറ്റത്തെ കാഴ്ച്ച. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒത്തുകൂടിയിരുന്ന ഈ മുറ്റം കോവിഡ് കാലത്ത് വിജനമാണ്. മമ്പുറം മഖാമിലെ കൊടിമരത്തില്‍ കൊടിയുയര്‍ന്നുകഴിഞ്ഞാല്‍ പിന്നെ ഒരാഴ്ച്ച ഇവിടം പ്രാര്‍ഥനകളാല്‍ മുഖരിതമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ജാതിമതഭേതമന്യേ നിരവധി പേരെത്താറുള്ളിടത്ത് പ്രാഥാനയുമായെത്തുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം.
യെമനിലെ തരീബില്‍ ജനിച്ച സയ്യിദ് അലവി തങ്ങള്‍ ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മമ്പുറം ജുമാ മസ്ജിതിലെത്തിയത്. ഇവിടെയുള്ള നിര്‍ധനര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച തങ്ങള്‍ പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. മമ്പുറം തങ്ങളായി. തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് ആരംഭിച്ച നേര്‍ച്ചവിളംമ്പിന് നൂറ്റി എമ്പത്തിരണ്ട് വര്‍ഷത്തെ ചരിത്രത്തില്‍ തടസ്സം നേരിട്ടിട്ടില്ല. കോവിഡ് ഭീതി ഉയര്‍ന്നതോടെ ചടങ്ങുകള്‍ ചുരുക്കിയെങ്കിലും പ്രഭാഷണങ്ങളും പ്രാര്‍ഥന ചടങ്ങുകളും ഓൺലൈനിലൂടെ നടത്തുന്നുണ്ട്.