കാൻസർ രോഗികൾക്കു വിഗ് നിർമിക്കാൻ നിഷ ജോസ് കെ.മാണി തലമുടി പൂർണമായും മുണ്ഡനം ‌ചെയ്തു നൽകി. ഹെയർ ഫോർ ഹോപ് ഇന്ത്യ ക്യാംപെയ്ൻ അംബാസഡറാണു നിഷ. രണ്ടാം തവണയാണു നിഷ മുടി മുഴുവനും രോഗികൾക്കു വിഗ് നിർമിക്കാനായി നൽകുന്നത്.  മാതാവിന്റെ തിരുനാളിന്റെ ഭാഗമായി ജോസ് കെ.മാണിയും നിഷയും കുടുംബവും നോമ്പ് എടുത്തിരുന്നു. മുടി വിഗ് ആക്കി മാറ്റുന്നതിനു നേതൃത്വം നൽകുന്നതു സർഗ ക്ഷേത്ര എന്ന സംഘടനയുടെ നേതൃത്വത്തിൽ ഫാ. അലക്സ് പ്രായിക്കുളമാണ്.