Specials-HD-Thumb-Jeep-teacher

സ്കൂട്ടറിന്‍റെ എന്‍ജിന്‍ ഉപയോഗിച്ച് സ്കൂള്‍ അധ്യാപകന്‍ ജീപ്പ് ഉണ്ടാക്കി. തൃശൂര്‍ വെങ്ങിണിശേരി സ്വദേശിയായ ഷാജു ബാസ്റ്റ്യനാണ് രണ്ടുവര്‍ഷമെടുത്ത് ജീപ്പ് നിര്‍മിച്ചത്. 

ഇതാണ് അധ്യാപകന്‍റെ ജീപ്പ്. സ്കൂട്ടറിന്‍റെ എന്‍ജിന്‍. സ്കൂട്ടറിന്‍റെ ടയറുകള്‍. മറ്റു ഭാഗങ്ങളെല്ലാം ഇരുമ്പു കൊണ്ട് വെല്‍ഡ് ചെയ്ത് പിടിപ്പിച്ചവ. ജീപ്പിന്റെ മാതൃകയിലാണ് നിര്‍മിച്ചത്. രണ്ടു പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാം. പക്ഷേ, റോഡിലിറക്കാന്‍ കഴിയില്ല. മോട്ടോര്‍ വാഹന നിയമപ്രകാരം ഇങ്ങനെ മാറ്റംവരുത്തിയ വാഹനങ്ങള്‍ക്ക് റോഡില്‍ ഓടാന്‍ അനുമതിയില്ല. അതേസമയം, ഏറെ വിശാലമായ പറമ്പിലോ റിസോര്‍ട്ടുകളിലോ ഓടിക്കാം. ഓട്ടോമൊബീല്‍ എന്‍ജിനീയറിങ്ങായിരുന്നു ഷാജു ബാസ്റ്റ്യന്‍റെ സ്വപ്നം. ഇഷ്ട വിഷമായ സുവോളജിയും കൈവിടാന്‍ തോന്നിയില്ല. അവസാനം, സുവോളജി അധ്യാപകനായി. അപ്പോഴും മനസില്‍ കൊണ്ടുനടന്നിരുന്ന ഓട്ടോമൊബീല്‍ എന്‍ജീനിയറിങ്ങിനെ കൈവിട്ടില്ല. അങ്ങനെയാണ്, ജീപ്പ് ഉണ്ടാക്കിയത്. 

ഒട്ടേറെ പേര്‍ ജീപ്പിന് മോഹവിലയിട്ട് വാങ്ങാന്‍ വന്നു. ഏറെ ഇഷ്ടപ്പെടുണ്ടാക്കിയ വാഹനം എത്ര കാശു തന്നാലും നല്‍കാന്‍ അധ്യാപകന്‍ തയാറല്ല. നിലവില്‍ ഗിയറില്ല. ആക്സിലേറ്ററും ബ്രേക്കും മാത്രം. പെട്രോളിലാണ് ഓട്ടം. ഓട്ടോറിക്ഷയുടെ ഗിയര്‍ ബോക്സ് കൂടി ഇതില്‍ ഘടിപ്പിക്കുകയാണ് മാഷിന്‍റെ ഉദ്ദേശ്യം.