നിയന്ത്രണങ്ങള്‍ നീക്കിയിട്ടും ഉണരാതെ അടവി വിനോദ സഞ്ചാര കേന്ദ്രം. തുടക്കത്തില്‍ ആളുകുറവെങ്കിലും വരുദിവസങ്ങളില്‍ അടവി സജീവമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. കുട്ടവഞ്ചി സവാരി ഉള്‍പ്പെടെ പുനരാരംഭിച്ചിട്ടുണ്ട്. 

മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നല്‍കാന്‍ കഴിയാത്ത കാഴ്ചകളാണ് അടവി സമ്മാനിച്ചിരുന്നത്.  കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഞ്ചാരമായിരുന്നു അതിലൊന്ന്

നിയന്ത്രണങ്ങള്‍ നീക്കിയിട്ടും അടവിയിലെ കുട്ടവഞ്ചികള്‍ വിശ്രമത്തിലാണ്. കോവിഡ് വ്യാപന സാഹചര്യത്തില്‍ സഞ്ചാരികളെത്താത്തതാണ് കാരണം.  പ്രവര്‍ത്തി ദിവസമായിട്ടും അടവിയില്‍ ആളനക്കമില്ല. വരുനാളുകളില്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും ടൂറിസം ജീവനക്കാരും.