e-auto

കേരള ഓട്ടോമൊബൈല്‍ കമ്പനിയുടെ ഇലക്ട്രിക് ഓട്ടോകള്‍ നേപ്പാളിലേക്ക്. 33 ഓട്ടോറിക്ഷകളാണ് ആദ്യഘട്ടത്തില്‍ കയറ്റി അയക്കുന്നത്. സംസ്ഥാനത്ത്  ആകെ തുകയുടെ മൂന്നില്‍ രണ്ടു തുകയ്ക്ക് സ്ത്രീകള്‍ക്ക് ഇ– ഓട്ടോകള്‍ ലഭ്യമാക്കുമെന്നും  മന്ത്രി ഇ.പി.ജയരാജന്‍ പറ‍ഞ്ഞു

നഷ്ട കണക്കിന്‍റെ ബാലന്‍സ് ഷീറ്റില്‍ നിന്നാണ് കയറ്റുമതിയുടെ വളര്‍ച്ചയിലേക്ക് സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ കമ്പനി എത്തുന്നത്. ആദ്യഘട്ടത്തില്‍ 33 ഇ ഓട്ടോകളാണ് നേപ്പാളിലെ സ്വകാര്യ വാഹന ഡീലര്‍മാര്‍ക്ക് കൈമാറുന്നത്. ശ്രീലങ്കയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്നു വാഹനത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. ഡിസംബറോടെ നഷ്ടത്തില്‍ നിന്നു  മാറി പൂര്‍ണമായി ലാഭത്തിലേക്ക് എത്തുമെന്നു മന്ത്രി പറഞ്ഞു

വ്യവസായ വകുപ്പിനു കീഴില്‍ സഹകരണ സംഘങ്ങള്‍ റജിസ്ററര്‍ ചെയ്തു  വനിതകള്‍ക്ക് കുറഞ്ഞ തുകയ്ക്ക് ഇ. ഓട്ടോകള്‍ ലഭ്യമാക്കാനും വ്യവസായ വകുപ്പിനു പദ്ധതിയുണ്ട് വലിയ ട്രക്കിലാണ് വാഹനങ്ങള്‍ നേപ്പാളിലേക്ക് കൊണ്ടു പോകുന്നത്. മന്ത്രി ഇ.പി.ജയരാജന്‍ ഫ്ലാഗ് ഓഫ് ചെയ്തു