കോവിഡ് ചികില്‍സയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന കളമശേരി  മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. മരിച്ച സി.കെ. ഹാരിസ് ആശുപത്രിയില്‍ എത്തിയപ്പോഴേ ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും ന്യൂമോണിയ രൂക്ഷമായതിന് പിന്നാലെ ഹൃദയാഘാതവും ഉണ്ടായതാണ്  മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ നഴ്സിങ് ഓഫിസറുടേയും ഡോ.നജ്മയുടേയും 

വെളിപ്പെടുത്തലുകളില്‍ വ്യക്തത വരുത്തി, പോരായ്മ പരിഹരിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.  ഇന്ന് കൂടുതല്‍ പേര്‍ കളമശേരി ആശുപത്രിയിലെ വീഴ്ചകള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. ഇന്നലെ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ ഏറെയുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളും ഇന്ന് പുറത്ത് വന്നു. ആശുപത്രി അധികൃതര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാരെ?