VELLAYANI-WB

സേതുവിന്റെ സങ്കടങ്ങള്‍ക്ക് സാക്ഷിയായ തിരുവനന്തപുരം വെളളായണിയിലെ കിരീടം പാലവും പരിസരവും ഇന്ന്  സഞ്ചാരികളുടെ പ്രിയഇടമാണ്. ഇപ്പോഴിതാ പക്ഷി നിരീക്ഷരെ ആകര്‍ഷിക്കാന്‍ ഇവിടെയൊരു കൊറ്റില്ലവും ഒരുക്കിയിരിക്കുന്നു. കിരീടം പാലത്തില്‍ നിന്നുളള കാഴ്ചകളിലേക്കാണിനി നമ്മള്‍ പോകുന്നത്. 

എല്ലാവരാലും തിരസ്കരിക്കപ്പെട്ട സേതു തിരികെ നടന്ന പാലത്തിലേയ്ക്ക് ...പരിസരങ്ങളിലേയ്ക്ക് സേതുവിനെ സ്നേഹിച്ച മലയാളികള്‍ മാത്രമല്ല .പക്ഷി പ്രേമികള്‍ക്ക് കിളികളെ നിരീക്ഷിക്കാനാണ് മുളയിലും വൈക്കോലിലും തീര്‍ത്ത  ഈ കൊററില്ലം. 

ഇവിടെയിരുന്ന് നോക്കിയാല്‍ മനോഹരമായ താമരപ്പാടം കാണാം....പൂവിറുത്ത് നീങ്ങുന്ന വളളക്കാരും തെളിഞ്ഞ വെളളത്തില്‍ മുങ്ങി നിവരുന്ന മനുഷ്യരും...ആല്‍ബം ഷൂട്ടുകാരുടെ തിരക്കാണ് വൈകുന്നേരങ്ങളില്‍ ....കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ജൈവ വൈവിധ്യബോര്‍ഡും കല്ലിയൂര്‍ പഞ്ചായത്തും ചേര്‍ന്ന് കൊററില്ലം ഒരുക്കിയത്.