ഒറ്റപ്പെട്ടു കഴിയുന്ന കാടിന്റെ മക്കള്‍ക്ക് അറിവിന്റെ സമ്മാനവുമായി ഒരു സംഘം ജീവനക്കാരുടെ യാത്ര. എറണാകുളത്തിന്റെ മലയോര പ്രദേശമായ കോതമംഗലത്ത് വനത്തിനുള്ളിലുള്ള കുഞ്ചിപ്പാറ ആദിവാസിക്കുടിയില്‍ തുറന്ന അഭിമന്യൂ ഗ്രന്ഥശാലയിലേക്കാണ് എന്‍ജിയോ യൂണിയന്‍ പ്രവര്‍ത്തകര്‍ രണ്ടായിരത്തി അഞ്ഞൂറോളം പുസ്തകങ്ങള്‍ എത്തിച്ചത്. പുഴകടന്ന് ദുര്‍ഘടമായ പാതയിലൂടെയുള്ള യാത്രയും പുസ്തകവിതരണവും കാഴ്ചയാണ്...
വെയില്‍വീഴുന്നതേയുള്ളു... ബ്ലാവനക്കടത്തിലാണ്.. ഇതുവഴി പലതവണ വന്നിട്ടുണ്ട്. അന്നും ഇന്നും രണ്ട് വഞ്ചികള്‍ കൂട്ടിക്കെട്ടി തട്ടടിച്ച ഈയൊരു ചങ്ങാടം മാത്രാണ് മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കുമെല്ലാം അക്കരയെത്താനുള്ള ഏകമാര്‍ഗം...
ഞങ്ങളും ചങ്ങാടത്തില്‍ക്കയറി കയറി. ഒപ്പം ജീപ്പും കയറ്റി. എന്‍ജിയോ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എം.എല്‍.എയും അനുഗമിച്ചു. കാലംമാറിയിട്ടും മാറാതെ കിടക്കുന്ന വഴിയും യാത്രമാര്‍ഗങ്ങളുമെല്ലാം ഇക്കുറിയും എം.എല്‍.എയുടെ കണ്ണില്‍പ്പെട്ടിട്ടുണ്ട്.
പുഴകടന്ന് കൊടും കാട്ടിലൂടെ എട്ട് കിലോമീറ്റര്‍ നടക്കണം. അതല്ലങ്കെല്‍ ഓഫ് റോഡ് വാഹനങ്ങള്‍ മാത്രമാണ് രക്ഷ. കാടിനുള്ളിലെ ആദിവാസിക്കുടിയിലുള്ള ഏകാധ്യാപക വിദ്യാലയത്തിലേക്ക് പോയ അധ്യാപികയെ കഴിഞ്ഞ വര്‍ഷം ആന ചവിട്ടികൊന്നത് ഈവഴിയിലൊരിടത്താണ്
അങ്ങനെ.... കുഞ്ചിപ്പാറയിലെത്തി. പുസ്തകസംഘത്തിന്റെ വരവുകാത്തിരിപ്പായിരുന്നു ഇവരെല്ലാം... രക്തസാക്ഷിയായ അഭിമന്യുവിന്റെ നാമധേയത്തില്‍ വായനശാല തുറന്നു കുസാറ്റിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശേഖരിച്ച 2500 ഓളം പുസ്തകങ്ങള്‍ കൈമാറി.....
ഗ്രന്ഥശാലയുടെ ചുമതലക്കാരന്‍ പ്ലസ്റ്റുവിന് മികച്ച വിജയം നേടിയ കുഞ്ചിപ്പാറയിലെ രമേശനാണ്...
എസ്എസ്എല്‍സി പരീക്ഷയില്‍ തിളങ്ങിയ കുഞ്ചിപ്പാറയിലെയും വാര്യം, തലവച്ച പാറ കുടികളിലെയും വിദ്യാര്‍ഥികള്‍ക്ക് ഡിക്ഷണറികളും സമ്മാനിച്ചാണ് സംഘം കാടിറങ്ങിയത്....