മനുഷ്യാവകാശത്തിന്‍റെ മറവിൽ തീവ്രവർഗീയത പറയുന്ന ജമാഅത്തെ ഇസ്ലാമിയെ യു.ഡി.എഫിന്‍റെ ഭാഗമാക്കാൻ ശ്രമിക്കുകയാണ് മുസ്ലീം ലീഗെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. മുന്നാക്ക സംവരണം കേന്ദ്ര നിയമം ആണ്. അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടതിന് പകരം കേരള സർക്കാരിനെതിരെ സമരം നടത്താനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നതെന്നും എ.വിജയരാഘവൻ മലപ്പുറത്ത് പറഞ്ഞു.