വൈക്കം ചെമ്മനാകരിയില്‍ വീട്ടിലെത്താന്‍ മാര്‍ഗമില്ലാതെ പതിനെട്ട് കുടുംബങ്ങള്‍ ദുരിതത്തില്‍. പതിമൂന്ന് വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന വഴിയില്‍ സ്ഥലമുടമ കുഴിക്കുത്തിയതോടെയാണ് ദുരിതം. നപടിയെ ചോദ്യം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വൈക്കത്തെ ചെമ്മനാകരി താമരകാട് പീടികതറ കോളനിയിലേക്കുള്ള വഴിയുടെ അവസ്ഥയാണിത്. രണ്ടാഴ്ചമുന്‍പാണ് സ്ഥലമുടമ തെങ്ങ് വെയ്ക്കാനെന്ന പേരില്‍ വഴിനീളെ കുഴിക്കുത്തിയ്യത്. വീടുകളില്‍ നടന്ന് എത്താമെങ്കിലും വാഹനങ്ങള്‍ എത്തിക്കാന്‍ മാര്‍ഗമില്ല. വീടുപണിക്കെത്തിച്ച സാധനങ്ങളടക്കം തലച്ചുമടായി കുഴികളില്‍ വീഴാതെ വീട്ടിലെത്തിക്കേണ്ട ഗതികേടാണ്. ഒന്നര മീറ്ററോളം ആഴമുണ്ട് കുഴികള്‍ക്ക്. സ്ഥലമുടമയുടെ തന്നെ കുടികിടപ്പുകാരായ പിന്നോക്ക കുടുംബങ്ങളുടെയാണ് വഴി അടഞ്ഞത്.
തന്‍റെ ഭൂമിയിലാണ് കുഴിക്കുത്തിയതെന്നും നാട്ടുകാര്‍ക്ക് മറ്റൊരു വഴി പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ടെന്നാണ് സ്ഥലമുടമയുടെ വാദം. വഴി നഷ്ടപ്പെട്ടതോടെ പ്രതിഷേധവുമായെത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥലമുടമയ്ക്കെതിരെ നാട്ടുകാരും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ ഗുണ്ടകളുടെ ഭീഷണിയും ശക്തമായതോടെ ഭീതിയിലാണ് കുടുംബങ്ങൾ.