ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശോഭ സുരേന്ദ്രന്‍ ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെ അണിനിരത്താന്‍ നീങ്ങുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒതുക്കപ്പെട്ടവരെ ഒപ്പം കൂട്ടാനാണ് ശ്രമം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ സമ്മർദ്ദം ശക്തമാക്കുകയാണ് ലക്ഷ്യം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തിറങ്ങിയ ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയിലെ അസംതൃപ്തരെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളിലാണ്. സംസ്ഥാന നേതൃതൃത്വത്തില്‍ മാത്രമല്ല പുനസംഘടനയില്‍ ജില്ലകളിലും അസ്വസ്ഥരുടെ വലിയ നിരയുണ്ട്. ഇവരെ കെ സുരേന്ദ്രനെതിരെ അണിനിരത്താനാണ് ശോഭയുടെ നീക്കം.ശോഭ പരസ്യമായി പ്രതികരിച്ചിട്ടും അതൊക്കെ തുടരെ അവഗണിക്കുകയാണ് സംസ്ഥാന നേതൃത്വം.
ഇതോടെയാണ് സുരേന്ദ്രനെ എതിർക്കുന്നവരുടെ പിന്തുണ ഉറപ്പിക്കുന്നതിനുള്ള നീക്കത്തിലേക്ക് അവർ കടക്കുന്നത്. അതേസമയം ബിജെപിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന പ്രവണത സംഘ നേതൃത്വം അംഗീകരിക്കുന്നില്ല.