വി.കെ ഇബ്രാഹിംകുഞ്ഞിന്റ അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാന്‍ യു.ഡി.എഫ്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അറസ്റ്റെന്നാണ് യു.ഡി.എഫിന്റ നിലപാട്. സര്‍ക്കാരിന് തിരിച്ചടിയാകും. ഇബ്രാഹിംകുഞ്ഞ് കുറ്റക്കാരനെങ്കില്‍ പാലത്തിന്റ 26 ശതമാനം പണി പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരും പ്രതിയാണെന്ന മറുവാദവും പ്രതിപക്ഷം ഉയര്‍ത്തുന്നു.
എം.സി കമറുദീന് പിന്നാലെ വി.കെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ മുസ്ലീംലീഗും യു.ഡി.എഫും ഒരുപോലെ പ്രതിരോധത്തിലായി. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
നിര്‍മാണത്തില്‍ വീഴ്ച വരുത്തിയ കമ്പനിക്ക് തന്നെ വീണ്ടും കോടികളുടെ കരാര്‍ കൊടുത്തതെന്തിനെന്ന മറുചോദ്യവും ഉമ്മന്‍ചാണ്ടി ഉയര്‍ത്തുന്നു. സര്‍ക്കാരിന്റ വാക്ക് കേട്ട് വഴിവിട്ട് പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരുമെന്നാണ് പ്രതിപക്ഷനേതാവിന്റ മുന്നറിയിപ്പ്
അതേസമയം അറസ്റ്റ് സ്വാഭാവിക നടപടിയെന്നായിരുന്നു എല്‍.ഡി.എഫിന്റ പ്രതികരണം.സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേനയനായ മന്ത്രി കെ ടി ജലീലാകട്ടെ, കവിത ചൊല്ലിയാണ് മുസ്ലീംലീഗിന് മറുപടി പറഞ്ഞത്