sandal-21

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിറമുള്ള ചന്ദനവിതരണം പുനരാരംഭിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമെത്തിയ പുതിയ ഭരണസമിതിയുടേതാണ് തീരുമാനം. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു ചൂണ്ടികാട്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിറമുള്ള ചന്ദന വിതരണം ഒഴിവാക്കിയത്. 

ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെയടക്കം പരിശോധനകള്‍ക്ക് ശേഷമാണ് ഇന്നുമുതല്‍ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ പ്രസാദവിതരണം പുനസ്ഥാപിച്ചത്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ മാത്രം സവിശേഷതയായ ചന്ദനം അതേനിറത്തിലും വാസനയിലും ലഭ്യമാക്കണമെന്നത് ഏറെനാളത്തെ ആവശ്യമായിരുന്നു.തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് തീരുമാനമെടുത്തത്.

ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാക്കുമെന്നു ചൂണ്ടികാട്ടി കെ.എന്‍.സതീഷ് എക്സിക്യൂട്ടീവ് ഓഫിസറായിരിക്കെയാണ് നിറം ഒഴിവാക്കിയുള്ള ചന്ദനവിതരണം നടത്തിയത്. നിറം മാത്രമല്ല പ്രത്യേക രസക്കൂട്ടുകളുടെ ഗന്ധവും പ്രത്യേകതയായിരുന്നു. രാവിലെ മുതല്‍ പ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്തു തുടങ്ങി.