കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയെകുറിച്ച് പറയാതെ മധ്യകേരളത്തിലെ പഞ്ചായത്ത് വഴി പൂര്‍ത്തിയാവില്ല. രണ്ടാംമങ്കത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പോരിനിറങ്ങിയിരിക്കുകയാണീ കൂട്ടായ്മ. ട്വന്റി ട്വന്റിയുടെ വികസനവാഗ്ദാനങ്ങള്‍ തട്ടിപ്പാണെന്ന് ആരോപിച്ചാണ് എല്‍ഡിഎഫും യുഡിഎഫും വോട്ടുപിടിക്കുന്നത്. കുമ്മനോട് വാര്‍ഡില്‍ ട്വന്റി ട്വന്റിയെ നേരിടാനിറങ്ങിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ യുഡിഎഫും പിന്തുണയ്ക്കുന്നു.