ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടർ അടച്ചതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. മാസങ്ങളായി വെള്ളമില്ലാതെ കിടന്ന സ്ഥലത്ത് വീടൊരുക്കി താമസിച്ചിരുന്ന ഇഴജന്തുക്കൾ വെള്ളം കയറിയതോടെ സുരക്ഷിത വാസമൊരുക്കിനായി നീന്തി മറുകരയിൽ എത്തുകയാണ്. തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് നീന്തിക്കയറുന്ന പാമ്പിന്റെ ദൃശ്യങ്ങളിലേക്ക്.