2twenty-twenty

മുഖ്യധാരാ മുന്നണികളെ മൂക്കുകുത്തിച്ച് എറണാകുളത്ത് ട്വന്റി ട്വന്റിയുടെ തേരോട്ടം. കിഴക്കമ്പലത്തിനു പുറമെ മത്സരിച്ച 3 പഞ്ചായത്തുകളിൽ  കൂടി  ഉജ്വലവിജയം നേടി. ഐക്കര നാട് പഞ്ചയത്തിൽ പ്രതിപക്ഷമില്ല. മത്സരിച്ച മുഴുവൻ സീറ്റിലും വിജയിച്ചു.ജില്ലാ പഞ്ചായത്ത്‌ കോലഞ്ചേരി ഡിവിഷനും ട്വന്റി ട്വന്റിക്കൊപ്പമാണ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രമായിരുന്നു കിഴക്കമ്പലം പഞ്ചായത്ത്‌. രാഷ്ട്രീയ മുന്നണികളെ നിഷ്പ്രഭരാക്കി 19 വാർഡുകളിൽ 17 ഇടത്തും ജയിച്ചാണ് ട്വന്റി-ട്വന്റി കൂട്ടായ്മ അധികാരം പിടിച്ചത്. അഞ്ചുവർഷം പിന്നിടുമ്പോൾ പടർന്നു പന്തലിച്ച ട്വന്റി ട്വന്റി കുന്നത്ത് നാട് നിയമസഭ മണ്ഡലത്തില 4 പഞ്ചായത്തുകളിൽ ജയഭേരി മുഴക്കുകയാണ്.

കിഴക്കമ്പലത്തിനു പുറമെ മത്സരിച്ച നാലിൽ മൂന്ന് പഞ്ചായത്തുകളിലും സമഗ്രാധിപത്യം. ഐക്കരനാട്,  മഴുവന്നൂർ, കുന്നത്തുനാട്, പഞ്ചായുകൾ പിടിച്ചടക്കി. ഐക്കര നാട് പഞ്ചായത്തിൽ പ്രതിപക്ഷമില്ല. മത്സരിച്ച 14 വാർഡും സ്വന്തമാക്കി. മഴുവന്നൂർ പഞ്ചത്തിലെ  19വാർഡിൽ  പതിനാലും നേടി. പതിനെട്ടു വാർഡുകളുള്ള കുന്നത്തുനാടും  പിടിച്ചടക്കി. വെങ്ങോലയിൽ എട്ടുവാർഡുകൾ സ്വന്തമാക്കി.തട്ടകമായ കിഴക്കമ്പലത്ത് 19ൽ 18 സീറ്റും നേടി. യു.ഡി.എഫും എൽ ഡി എഫും  സംയുക്ത സ്ഥാനാർഥിയെ നിർത്തിയ ഏഴാം വാർഡായ കുമ്മനോടും  ട്വന്റി ട്വന്റിയെ കൈവിട്ടില്ല.

ജില്ലാപഞ്ചായത്ത്  കോലഞ്ചേരി ഡിവിഷനും വടവുകാട് ബ്ലോക്കിലെ ആറ് ഡിവിഷണുകളിലും ജയിച്ചു. അണികൾക്കായി ട്വന്റി ട്വന്റിയുടെ സാരഥി സാബു എം.ജേക്കബിന്റെ പ്രഖ്യാപനം. സിഎസ്ആർ ഫണ്ട്‌ ചെലവാഴിച്ചതല്ല  അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കിയതാണ് ട്വന്റി ട്വന്റിയെ ജനങ്ങൾ ഏറ്റെടുക്കാൻ കാരണമെന്നും സാബു എം.ജേക്കബ് പ്രതികരിച്ചു.