paravoorfish

ക്രിസ്മസ് വിപണി  ലക്ഷ്യമിട്ട് എറണാകുളം വടക്കന്‍ പറവൂരില്‍ മല്‍സ്യകൃഷി വിളവെടുപ്പ്. പറവൂരില്‍ വിവിധ പുഴകളിലും കായലുകളിലുമായി ഒരുക്കിയ കൂടുമല്‍സ്യകൃഷിയുടെ വിളവെടുപ്പാണ് തുടങ്ങിയത്. ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി മല്‍സ്യം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി, വറ്റ, തിലോപ്പി.....എത് വേണം... പറവൂരിലേക്ക് വരു... പെടക്കണ മീനിനെ ഇഷ്ടംപോലെ കോരിയെടുക്കാം.

 

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ആറ് മാസം മുന്‍പ് ആരംഭിച്ചതാണ് പറവൂരില്‍ കായലും പുഴയും കേന്ദ്രീകരിച്ചുള്ള കൂട് മല്‍സ്യകൃഷി തുടങ്ങിയത്.  പള്ളിയാക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച  സ്വാശ്രയ ഗ്രൂപ്പുകള്‍ ചാത്തനാട് കായലിലിറക്കിയ മല്‍സ്യം വിളവെടുത്തായിരുന്നു തുടക്കം. വിളവെടുപിന് നടന്‍ ഹരിശ്രീ അശോകനുമെത്തി

 

ഉപ്പ് വെള്ളം നിറഞ്ഞ കായലില്‍ മല്‍സ്യത്തിന് രുചിയേറുമെന്നതിനാല്‍ വന്‍ ഡിമാന്റാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി മല്‍സ്യം വാങ്ങാം. വൃത്തിയാക്കികൊടുക്കാനും സൗകര്യമുണ്ട്. പോരാത്തതിന് ഇക്കുറി ഹോം ഡെലിവറിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്