വൈപ്പിന്‍ എടവനക്കാട്ടെ സര്‍ക്കാര്‍ അംഗീകാരത്തിന്റെ ശോഭയുള്ള ഒരു മട്ടുപ്പാവ് കൃഷിയുടെ വിശേഷങ്ങളാണ് ഇനി. വീടിന് മുകളില്‍ നൂറുമേനി വിളയിച്ച സുല്‍ഫത്ത് മൊയ്തീനാണ് മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരം. പഴങ്ങളും പച്ചക്കറികളുമായി നൂറ്റന്‍പതോളം ചെടികളാണ് ഇവിടെ നട്ടുവളര്‍ത്തിയിരിക്കുന്നത്.

 

സുല്‍ഫത്ത് ചെയ്യാത്ത കൃഷിയില്ല. വീടിന്റെ മട്ടുപ്പാവിലും പറമ്പിലുമെല്ലാം പഴങ്ങളും പച്ചക്കറികളും. കിഴങ്ങുകള്‍, ഔഷധ സസ്യങ്ങള്‍, അലങ്കാര ചെടികള്‍ തുടങ്ങിയവയെല്ലാം തോട്ടത്തിലുണ്ട്. സുല്‍ഫത്തിന്റെ കൃഷി രീതിയെ കുറിച്ച് പഠിക്കാന്‍ കാര്‍ഷിക വിദ്യാര്‍ഥികള്‍ വീട്ടിെലത്താറുമുണ്ട്.  

 

 

മികച്ച കര്‍ഷകയ്ക്കുള്ള ജില്ലാ–സംസ്ഥാന പുരസ്ക്കാരങ്ങള്‍ 39 തവണ സുല്‍ഫത്തിന് ലഭിച്ചു. ജൈവ വളം മാത്രമാണ് തോട്ടത്തില്‍ ഉപയോഗിക്കുന്നത്. നൂറിലധികം കോഴികളുമുണ്ട്. സുല്‍ഫത്തിനെ മാതൃകയാക്കിയവരും നിരവധി.