ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന്റെ പുനർനിർമ്മാണം ആരംഭിക്കുന്നു. നാശോന്മുഖമായി കിടക്കുന്ന സ്റ്റേഡിയം പുനര്‍നിര്‍മിക്കാനുള്ള ധാരണാപത്രം നഗരസഭയും യൂത്ത് ആൻഡ് സ്പോർട്സ് ഡയറക്ടറേറ്റുമാണ് ഒപ്പുവച്ചു. എട്ടരകോടിയോളം രൂപയാണ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഉപയോഗിക്കുക 

ജില്ലയിലെ കായിക താരങ്ങൾക്ക് അത്യാധുനിക പരിശീലനം നൽകുന്ന കേന്ദ്രമാക്കി സ്റ്റേഡിയത്തെ മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം .ജില്ലയിൽ സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതിനാൽ ആയിരകണക്കിന് താരങ്ങൾ പരിശീലനത്തിനായി ആശ്രയിക്കുന്നത് മറ്റ് ജില്ലകളെയാണ് .ഫുഡ്‌ബോൾ കോർട്ടും സിന്തറ്റിക് ട്രാക്കും ടോയ്‌ലറ്റ് ബ്ലോക്കും ഉൾപ്പെടെ സ്റ്റേഡിയത്തില്‍ നിർമ്മിക്കും .നഗരസഭക്കും കായിക വകുപ്പിനുമാണ് നിർമ്മാണത്തിന്റെ പൂർണ്ണ ചുമതല .നിർമ്മാണം പൂർത്തിയാകുമ്പോൾ സ്റ്റേഡിയം നഗരസഭക്ക് കൈമാറും .

നഗരസഭ ചെയർപേഴ്സൺ ചെയർപേഴ്സണും നഗരസഭ സെക്രട്ടറി കൺവീനറുമായുള്ള ജോയിന്റ് മാനേജ്മെന്റ് കമ്മറ്റി തുടർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ധാരണാപത്രത്തില്‍ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജും യൂത്ത് ആൻഡ് സ്പോർട്സ്‌ ഡയറക്ടർ ജെറോമിക് ജോർജുമാണ്‌ ഒപ്പിട്ടത്. കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ അംഗീകരിച്ച കരാർ സർക്കാരിന് സമർപ്പിക്കാൻ പൊതുമരാമത്തു മന്ത്രി ജി സുധാകരന് കൈമാറിയിരുന്നു