bypasswb

കാല്‍ നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ തിരുവല്ല ബൈപാസ് പൂര്‍ണതോതില്‍ സഞ്ചാരയോഗ്യമാകുന്നു.അവസാനഘട്ടമായ രാമന്‍ചിറ ഭാഗത്തെ ടാറിങ്ങ് 

അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി.ഞായറാഴ്ച രാവിലെ 11 ന് മന്ത്രി ജി.സുധാകരന്‍ ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുക്കും  

തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യമിട്ടാണ് കാല്‍ നൂറ്റാണ്ടുമുന്‍പ് ബൈപാസ് വിഭാവനം ചെയ്തത്. എംസി റോഡില്‍ മഴുവങ്ങാട് 

മുതല്‍ രാമന്‍ചിറ വരെയുള്ള 2.3 കിലോ മീറ്റര്‍ ദൂരത്തിലാണ് ബൈപാസ്. രാമന്‍ചിറ ഭാഗത്തെ വലിയ പാലവും അപ്രോച്ച് റോഡുമാണ് അവസാനഘട്ടത്തില്‍ പൂര്‍ത്തിയായത്.2014 ബൈപാസ് നിര്‍മാണം ഉദ്ഘാടനം ചെയ്തപ്പോള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പ്ലാന്‍ ഉള്‍പ്പെടെ തിരുത്തണ്ടി വന്നു. സ്ഥലമേറ്റെടുപ്പും വൈകി. 17 കോടി ചിലവ് പ്രതീക്ഷിച്ച ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 57 കോടിരൂപയാണ് ചിലവായത്.  

2019ല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള ഘട്ടം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു.

ചെറുതും വലുതുമായ രണ്ട് പാലങ്ങളും ഒരു മേല്‍പ്പാലവും ആറ് കള്‍വര്‍ട്ടുകളും ബൈപാസിന്‍റെ ഭാഗമായിട്ടുണ്ട്.ആറിടങ്ങളില്‍ സിഗ്നല്‍ സംവിധാനമുണ്ട്.പത്തുമീറ്ററാണ് റോഡിന്‍റവീതി.ഞായറാഴ്ച രാവിലെ 11 ന് മന്ത്രി ജി സുധാകരന്‍  ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുക്കും. 

ബൈപാസ് വരുന്നതോടെ മുത്തൂര്‍ ജങ്ഷനിലുണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അവിടെ മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതിയും തയാറായിട്ടുണ്ട്.