വമ്പന്‍ കപ്പലുകളെ വരവേല്‍ക്കാന്‍ സജ്ജമായി കൊച്ചി തുറമുഖം .കൊച്ചിയിലെ പുതിയ രാജ്യാന്തര ക്രൂസ് ടെര്‍മിനല്‍ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും .ഇതോടെ ഏഷ്യയുടെ തെക്കേമുനമ്പിലെ വിനോസഞ്ചാര ഇടനാഴിയായി കൊച്ചി മാറും  വമ്പന്‍ കപ്പലുകളെ വരവേല്‍ക്കാന്‍ കൊച്ചി രാജ്യാന്തര ക്രൂസ് ടെര്‍മിനല്‍ തയാറായി പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും വിനോസഞ്ചാര ഇടനാഴിയായി മാറും

മഹാമാരിയുടെ നിഴല്‍ ഒഴിയുമ്പോള്‍ ഈ വാര്‍ഫില്‍ നങ്കൂരമിടുക വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായെത്തുന്ന വമ്പന്‍ കപ്പലുകള്‍. 420 മീറ്റര്‍ വരെ നീളമുള്ള ഭീമന്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്നതാണ് 25.72 കോടി ചെലവില്‍ കൊച്ചി പോര്‍ട് ട്രസ്റ്റ് എറണാകുളം വാര്‍ഫില്‍ നിര്‍മിച്ച സാഗരിക രാജ്യാന്തര ക്രൂസ് ടെര്‍മിനല്‍. നിലവിലുള്ള സാമുദ്രിക ജെട്ടിയിലടുക്കാന്‍ കഴിയുക 250 മീറ്റര്‍ നീളമുള്ള കപ്പലുകള്‍ക്ക് മാത്രം. 

ഒരു വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളാണ് സാഗരിക ടെര്‍മിനലില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. 48 കൗണ്ടറുകള്‍ വഴി ഒരേ സമയം അയ്യായിരത്തോളം സഞ്ചാരികളുടെ ഇമിഗ്രേഷന്‍ നടപടികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അതിനാല്‍ തന്നെ കപ്പലില്‍ നിന്ന് പുറത്തെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടിയും വരില്ല. മാര്‍ച്ച് അവസാനത്തോടെ ശ്രീലങ്കയില്‍ നിന്നെത്തുന്ന കപ്പലായിരിക്കും ഇവിടെ ആദ്യം നങ്കൂരമിടുക. കൊച്ചി തുറമുഖത്തിനപ്പുറം സംസ്ഥാന ടൂറിസത്തിന് വലിയ മുതല്‍ കൂട്ട് കൂടിയാണ് നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്ന ഈ രാജ്യാന്തര ക്രൂസ് ടെര്‍മിനല്‍.