സി.പി.എമ്മിന്റെ സിറ്റിങ് മണ്ഡലമായ പൊന്നാനിയില്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ച സ്ഥാനാര്‍ഥിക്കെതിരെ ഉയര്‍ന്ന പ്രാദേശിക പാര്‍ട്ടിവികാരത്തില്‍ നേതൃത്വം പ്രതിസന്ധിയില്‍. ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന പൊന്നാനിയിലെ സി.പി.എം പ്രവര്‍ത്തകരുടെ വികാരത്തെ അവഗണിക്കുന്നത് തിരഞ്ഞെടുപ്പില്‍ ദോഷമാകുമെന്ന വികാരവും പാര്‍ട്ടിക്കുളളിലുണ്ട്.
പൊന്നാനി ടൗണിലെ ചന്തപ്പടി മുതല്‍ കുണ്ടുകടവ് വരേയുളള നീളത്തില്‍ നടന്ന പ്രകടനത്തില്‍ മണ്ഡലത്തിന്റെ നാലു ഭാഗത്തു നിന്നുമെത്തിയ പ്രവര്‍ത്തകര്‍ അണിചേര്‍ന്നത് വൈകാരികമായാണ്. പി. ശ്രീരാമകൃഷ്ണനെ മാറ്റിയപ്പോള്‍ പകരം പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച ടി.എം. സിദ്ദീഖിന് പകരം പി. നന്ദകുമാര്‍ സ്ഥാനാര്‍ഥിയാവുന്നതിന് എതിരേയാണ് വികാരമുയര്‍ന്നത്. പാലോളി മുഹമ്മദ്കുട്ടി മന്ത്രിയും പൊന്നാനി എം.എല്‍.എയുമായിരുന്നപ്പോള്‍ നിഴലായി നിന്ന ടി.എം. സിദ്ദീഖിന് ഇനിയെങ്കിലും അവസരം നല്‍കണമെന്നാണ് പ്രാദേശികവികാരം. പാലോളി മാറിയപ്പോള്‍ പകരമെത്തിയ പി. ശ്രീരാമകൃഷ്ണനു വേണ്ടി രണ്ടു വട്ടം മാറ നിന്ന ടി.എം. സിദ്ദീഖിനെ ഇനിയെങ്കിലും പരിഗണിക്കണമെന്നാണ് ആവശ്യം. പി. ശ്രീരാമകൃഷ്ണനേയും വേണ്ടന്നാണ് സിദ്ദീഖിന് വേണ്ടി വാദിക്കുന്നവരുടെ വികാരം. പ്രാദേശിക വികാരമാണന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനത്തിനു പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും ജില്ല നേതൃത്വം വ്യക്തമാക്കുന്നു.
മലപ്പുറം ജില്ലയുടെ സ്ഥാനാര്‍ഥി പട്ടികയിലെ സാമുദായിക സന്തുലനം കൂടി ഉറപ്പാക്കാനാണ് പി. നന്ദകുമാറിനെ പരിഗണിച്ചതെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. പി. നന്ദകുമാറിന്റെ സ്വന്തം നിയമസഭ മണ്ഡലം കൂടിയാണ് പൊന്നാനി. ടി.എം. സിദ്ദീഖിന് പുറമെ പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീറിന്റെ പേരും പൊന്നാനിയിലേക്ക് പരിഗണിച്ചിരുന്നു. അച്ചടക്കം ലംഘിച്ചുളള പ്രാദേശിക വികാരത്തിന് കീഴങ്ങിയാല്‍ അതും തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായവും സി.പി.എമ്മിനുളളിലുണ്ട്.