ഇതെന്താ ബിജെപിയും കോണ്‍ഗ്രസിന്‍റെയും സ്ഥാനാര്‍ഥി പട്ടിക പോലെ. കണ്ടില്ലേ. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക വരുന്നതും കാത്തിരിക്കാണ് ബിജെപി. അത് നോക്കീട്ട് വേണം സ്വന്തം പട്ടിക ഉണ്ടാക്കാന്‍. അത് ഒരു കഥതന്നെയാണ്. കുറെ പറയാനുണ്ട്. അതിലേക്ക് വരാം.
നേമത്ത് ഉമ്മന്‍ചാണ്ടി മല്‍സരിക്കുമോ ഇല്ലയോ...ഇല്ലെന്ന് തീരുമാനമാക്കിയിട്ടുണ്ട്. ഇനി ഹൈക്കമാന്‍ഡല്ല അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞാല്‍ പോലും കുഞ്ഞൂഞ്ഞ് പുതുപ്പള്ളി വിട്ട് പോകുന്ന പ്രശ്നം ഇല്ല. തന്‍റെ സ്ഥാനാര്‍ഥിത്വം ഒക്കെ ഉറപ്പിക്കുന്നത് ഇങ്ങനെ വേണം. അല്ലാതെ ചുമ്മാ പോസ്റ്റര്‍ ഒട്ടിച്ച് ആളുകളെ കൊണ്ട് പറയിപ്പിക്കരുത്. അതന്നെ, വീട്ടിലേക്ക് വരുമ്പോള്‍ ആരാധകര്‍ കാറിന്‍റെ മു്നിലേക്ക് നിന്ന് മുദ്രാവാക്യം വിളിക്കുന്നു, കരയുന്നു, കേണപേക്ഷിക്കുന്നു. പുതിയ ടെലിവിഷന്‍ കാലത്തെ ക്യാംപയിന്‍ എന്നൊക്കെ പറഞ്ഞാ ഇതാണ്. മാതൃകയാക്കാവുന്ന നമ്പറുകള്‍. എന്നാ പിന്നെ വിശ്വവിഖ്യാതമായ പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്‍റെ വീട്ടിലേക്ക് ഏവര്‍ക്കും സ്വാഗതം.