kongad-02

TAGS

കോങ്ങാട് മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നമില്ലാതെ യുഡിഎഫ് നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മുസ്്ലീംലീഗിലെ യുസി രാമനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും വിജയിച്ചത് ഇടതുപക്ഷമായിരുന്നു.  

മുസ്്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കോഴിക്കോട്ടുകാരനായ യുസി രാമനെയാണ് ഇക്കുറി കോങ്ങാട് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് മുസ്്ലീംലീഗിന് സീറ്റ് നല്‍കിയതോടെ ഇപ്രവാശ്യം കോണി ചിഹ്നമാണുളളത്. സ്ഥാനാര്‍ഥിയെ എല്ലായിടങ്ങളിലുമെത്തിച്ച് പരിചയപ്പെടുത്തി വോട്ടുറപ്പിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരുണ്ട്. വികസനപ്രശ്നങ്ങളാണ് യുസി രാമന്‍ വോട്ടുവിഷയമാക്കുന്നത്.

          

പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയായ സിപിഎമ്മിലെ കെ ശാന്തകുമാരിയാണ് ഇടതു സ്ഥാനാര്‍ഥി. മണ്ഡലത്തെ അടുത്തറിയാമെന്നത് പ്രചാരണത്തില്‍ നേട്ടമായെന്ന് സ്ഥാനാര്‍ഥി പറയുന്നു. പഞ്ചായത്തുകളില്‍ ടോസിലൂടെ ഭരണം ലഭിച്ച മങ്കര മാത്രമാണ് നിലവില്‍ യുഡിഎഫിനുളളത്. ബാക്കി എട്ടുപഞ്ചായത്തുകളിലും ഇടതുഭരണമാണ്്.  എന്‍ഡിഎ സ്ഥാനാര്‍ഥി എം. സുരേഷ്ബാബുവും പ്രചാരത്തില്‍ മുന്നേറുകയാണ്്.