ആലത്തൂരിന്റെ ചുവപ്പിനോട് പൊരുതാന്‍ കോണ്‍ഗ്രസും ബിെജപിയും യുവാക്കളെ രംഗത്തിറക്കിയതോടെ പ്രചാരണത്തിലും ആവേശം. കാര്‍ഷികപദ്ധതികളുംഅടിസ്ഥാനസൗകര്യവികസനവുമാണ് മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നത്.
കര്‍ഷകതൊഴിലാളികളും കര്‍ഷകരുമുളള ആലത്തൂരില്‍ സര്‍ക്കാരിന്റെ വികസനനേട്ടങ്ങളാണ് ഇടതുപക്ഷം പ്രചാരണവിഷയമാക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ നടപ്പാക്കിയ പദ്ധതികളും കെ.ഡി. പ്രസേനനന്‍ മുന്നോട്ടുവയ്ക്കുന്നു. പ്രസേനന്റെ രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. ഇടതുപക്ഷത്തിനൊപ്പം എന്നും ഉറച്ചുനിന്ന മണ്ഡലം കൈവിട്ടുപോകില്ലെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്.
കഴിഞ്ഞകാലങ്ങളിലൊക്കെ ആലത്തൂര്‍ ഘടകകക്ഷിക്ക് കൊടുക്കുന്നതായിരുന്നു യുഡിഎഫ് രീതിയെങ്കില്‍ ഇപ്രാവശ്യം കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. കെപിസിസി അംഗം പാളയം പ്രദീപ് സ്ഥാനാര്‍ഥിയായതിലൂടെ യുവത്വത്തിന്റെ പ്രസരിപ്പോടെ ചലമുണ്ടാക്കിയെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. 91 ല്‍ എവി ഗോപിനാഥ് മാത്രമാണ് ഇവിടെ നിന്ന് വിജയിച്ചിട്ടുളള ഏക കോണ്‍ഗ്രസുകാരന്‍. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നത്.