കോവിഡ് വ്യാപനം ചെറുക്കാന്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി കൊച്ചിയിലെ ബസുകള്‍. യാത്രക്കാരെ കുത്തനിറച്ചാണ് കെഎസ്ആര്‍ടിസി സ്വകാര്യബസുകള്‍ ഇന്നും നിരത്തിലിറങ്ങിയത്. നിയന്ത്രണം കര്‍ശനമാക്കാന്‍ കാര്യമായ പൊലീസ് ഇടപടലും ഉണ്ടായില്ല

 

കോവിഡ് പടരുന്ന കൊച്ചിലെ നിരത്തില്‍ ഇന്നു കണ്ട കാഴ്ചയാണിത് . നിയന്ത്രണങ്ങളൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന രീതിയിലാണ് യാത്രക്കാരുടെയും  ബസ് ജീവനക്കാരുടെയും നിലപാട് . അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ആരും പാലിക്കുന്നില്ല. മറ്റ് യാത്രാമാര്‍ഗങ്ങളില്ലാത്തവര്‍ക്ക് പൊതുഗതാഗതം തന്നെ ശരണം . അതും സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങളൊന്നും പാലിക്കാതെ. രാവിലെ മിക്കബസുകളും യാത്രക്കാരെ കുത്തിനിറച്ചാണോടിയത്

 

തിരക്കുള്ള സമയം കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിയും തയ്യാറായിട്ടില്ല . പകരം ഉള്ളബസുകളില്‍ പരാമാവധി യാത്രക്കാരെ കയറ്റിയാണ് സര്‍വീസുകള്‍ . ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് . നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാഭരണകൂടം പറയുന്നുണ്ടെങ്കിലും നടപടിയിലേക്ക് ഇനിയും കടന്നിട്ടില്ല