എടക്കര: ബ്യൂട്ടി പാർലറിൽ മലമ്പാമ്പ് കയറി. സാധനങ്ങൾ വച്ചിരുന്ന റേക്കിൽ ചുരുണ്ടുകൂടിക്കിടന്ന പാമ്പിനെ തുണിയാണെന്നു കരുതി ജീവനക്കാരി പിടിച്ചപ്പോൾ ഇളകിയതോടെയാണ് പാമ്പാണെന്ന് അറിയുന്നത്. ടൗണിലെ ബ്യൂട്ടി പാർലറിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. 6 അടി നീളവും 8 കിലോഗ്രാമോളം തൂക്കവുമുള്ള പാമ്പിനെ ട്രോമാകെയർ വൊളന്റിയർ പാലാങ്കര ഹംസയാണു പിടികൂടിയത്. അതേസമയം കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ബ്യൂട്ടി പാർലറിന്റെ ശീതീകരിച്ച മുറിക്കുള്ളിൽ എങ്ങനെയാണ് മലമ്പാമ്പ് കയറിക്കൂടിയതെന്നതിൽ വ്യക്തതയില്ല.