തിരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കകം, നൂറ്റിനാല്‍പ്പത് മണ്ഡലങ്ങളെയും അവിടുത്തെ വിജയികളെയും മനഃപാഠമാക്കി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒന്‍പത് വയസ്സുകാരിയായ അയിഷയും സഹോദരി ആമിനയും.  

തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ആമിനയും ആയിഷയും സാമൂഹിക മാധ്യമങ്ങളിലെങ്ങും വൈറലായി.മണ്ഡലങ്ങളും വിജയികളെയും മനപാഠമാക്കാന്‍ ആ സമയം തന്നെ ധാരാളം. എന്നാല്‍ ഇതു മാത്രമല്ല ഇവര്‍ക്കറിയാവുന്നത്. അനിയത്തിക്ക് ലോകരാജ്യങ്ങളാണ് മനപാഠമെങ്കില്‍ ചേച്ചിക്ക് 118 മൂലകങ്ങളും അവയുടെ അറ്റോമിക് നമ്പറും പുരാണങ്ങള്‍ വരെയും അതിലേറെ പരിചിതമാണ്.

പഠനത്തിന്‍റെ ടെക്നിക്കുകളും ഓര്‍മ്മ ശക്തിക്കായുളള നുറുങ്ങുവിദ്യകളും   വെളിപ്പെടുത്താനും കൊച്ചു മിടുക്കികള്‍ തയാറാണ്. പതിനഞ്ച് വര്‍ഷമായി മോട്ടിവേഷണല്‍ ക്ലാസുകളുമായി സജീവമായി പ്രവര്‍ത്തിക്കുന്ന പിതാവ് ബെക്കര്‍ കൊയിലാണ്ടിയാണ്  കുട്ടികളെ ട്രെയിന്‍ ചെയ്യുന്നത്

മെന്റലിസവും പഠിച്ച് വരുന്ന അയിഷയ്ക്ക് മൂലകങ്ങള്‍ പറയാന്‍ 27 സെക്കന്റ് മാത്രം മതിയാകും.നിലവിലുള്ള റെക്കോഡുകളെ മറികടക്കുന്ന ഇവര്‍ക്ക് ഗിന്നസ് റെക്കോഡെന്ന സ്വപ്നവും ഉണ്ട്.