സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ പുനസംഘടിപ്പിക്കും. നിലവില്‍ ഭരണസമിതിയിലുള്ള ചില പേരുകള്‍ക്കു പുറമെ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരത്തേയുമാണ് കൗണ്‍സില്‍ പ്രസിഡന്റായി പരിഗണിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളെകൂടാതെ രാജ്യാന്തര ഫുട്ബോള്‍ താരമായിരുന്ന യു. ഷറഫലിയുമാണ് കൗണ്‍സില്‍ അധ്യക്ഷസ്ഥാന പരിഗണനയിലുള്ളത്. ആര്‍. രഞ്ജിത്, ഒ.കെ. വിനീഷ്  എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ഭരണസമിതി അംഗങ്ങള്‍. മുന്‍ കായികതാരം പ്രസിഡന്റായി എത്തിയാല്‍ ഇവരിലാരെങ്കിലും വൈസ് പ്രസിഡന്റാകാനുള്ള സാധ്യതയും ഉണ്ട്. വിഡിയോ റിപ്പോർട്ട് കാണാം

 

നിലവിലെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായിട്ടില്ലെങ്കിലും പുതിയഭരണസമിതി വരട്ടെ എന്നതാണ് തീരുമാനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അധ്യക്ഷസ്ഥാനത്ത് കായിക താരങ്ങളാണ് എത്തുന്നത് എന്ന സാഹചര്യത്തിലാണ് ഷറഫലി പട്ടികയില്‍ ഇടംപിടിച്ചത്. പുതിയ അധ്യക്ഷന്‍ എത്തുന്ന നിലയ്ക്ക്  നിലവിലെ പ്രസിഡന്റ് ഒളിംപ്യന്‍ മേഴ്സികുട്ടന്‍ സ്ഥാനമൊഴിയും.