സാധാരണക്കാരുടെ ഇടയിൽ നിന്ന് പ്രവർത്തിച്ച് വന്ന്, ഇന്ന് മന്ത്രി കസേരയിൽ എത്തിയിട്ടും മണ്ണിൽ ചവിട്ടി നിൽക്കുകയാണ് കൃഷിമന്ത്രി പി.പ്രസാദ്. ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ എത്തിയ വിഡിയോ ഇപ്പോഴും ഒട്ടേറെ േപരാണ് പങ്കുവയ്ക്കുന്നത്. 13–ാം നമ്പർ കാറിലെത്തി. ഒരു ചെറിയ കടയിൽ കയറി പഴം കഴിച്ച ശേഷം സംസാരിക്കുകയാണ് മന്ത്രി.
‘ഞങ്ങളൊക്കെ ഒന്നിച്ചാ പോച്ച പറിക്കാൻ പോകുന്നേ..ഇച്ചിരിയുണ്ടേ പിണങ്ങും. ഇനി ഇവിടെ കേറാതെ പോയാൽ അതിനും പിണങ്ങും..’ ചിരിപൊട്ടിച്ച് മന്ത്രി പറയുന്നു. മന്ത്രി എന്ന ഭാവത്തിലല്ല അദ്ദേഹം എത്തിയത്. താൻ പ്രവർത്തിച്ച ജനങ്ങൾക്ക് ഇടയിൽ അവരിൽ ഒരാളായി പ്രസാദിനെ കാണാം. ‘ഞങ്ങടെ മന്ത്രി ഇങ്ങനെയാ.. എന്ന് കുറിച്ചാണ് നാട്ടുകാർ വിഡിയോ പങ്കിടുന്നത്. വിഡിയോ കാണാം.