globprogram

നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടി പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനി ലക്ഷ്മി വി നായര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഏഷ്യ പസഫിക് മേഖലയില്‍ നിന്നുള്ളം ഏകയാളാണ് ലക്ഷ്മി. പൂഞ്ഞാര്‍ എസ്എംവി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

 

ശാസ്ത്ര അവബോധത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്നതാണ് 120 രാജ്യങ്ങളിലായി നടപ്പിലാക്കുന്ന ഗ്ലോബ് പ്രോഗ്രാം. നാസ ഉള്‍പ്പെടെ രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് കൊളൊറാഡോ ആസ്ഥാനമായ യൂണിവേഴ്സിറ്റി കോര്‍പ്പറേഷന്‍ ഫോര്‍ അറ്റ്മോസ്ഫറിക് റിസര്‍ച്ചാണ് പദ്ധതിക്ക് പിന്നില്‍. പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ അധ്യാപകനായ പ്യാരിലാലിന്റെ നിര്‍ദേശപ്രകാരമാണ് ലക്ഷ്മി ഗ്ലോബ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചത്. ഫലം വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടംഗ സംഘത്തിലെ ഏറ്റവും പ്രായ കുറഞ്ഞ രണ്ട് പേരില്‍ ഒരാളാണ് 

വെല്‍കം കിറ്റായി ഗ്ലോബ് ടീഷര്‍ട്ടും മെഡലും ഒപ്പം വീഡിയോ ചിത്രീകരണത്തിനായി മൈക്കും ലഭിച്ചു. ഗ്ലോബ് ടീം നര്‍ദേശിക്കുന്ന പ്രകൃതിവിഷയങ്ങളില്‍ പഠനം നടത്തി വീഡിയോ തയാറാക്കി നല്‍കുകയാണ് അംഗങ്ങള്‍ ചെയ്യേണ്ടത്.

 

പരിമിതമായ ജീവിത സാഹചര്യങ്ങള്‍ക്കിടയാണ് ലക്ഷ്മിയുടെ ഈ നേട്ടം. പാലായില്‍ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ജീവനക്കാരനായ അച്ഛന്‍ വിജയകുമാറും അമ്മ ശ്രീജയും സഹോദരി നന്ദനയും സര്‍വപിന്തുണയുമായി ഒപ്പമുണ്ട്. ലോക്ഡൗണിന് ശേഷം ലക്ഷ്മിക്ക് സ്വീകരണം നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.