കോവിഡ് തീര്‍ത്ത പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് സൗത്ത് ബീച്ച് തേങ്ങാ ബസാറിലെ തൊഴിലാളികള്‍ . തേങ്ങാ കച്ചവടത്തിന് പേരു കേട്ട സ്ഥലമാണെങ്കിലും നിലവില്‍ കൊട്ടതേങ്ങ കയറ്റുമതിയാണ് ഇവിടെ നടക്കുന്നത്   

 

സൗത്ത് ബീച്ചിനോട് ചേര്‍ന്ന തേങ്ങാ ബസാര്‍ . കോഴിക്കോടിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇന്ന് ആ പഴയ പ്രതാപമൊന്നും ഇവിടെ ഇല്ല.ലോക്ഡൗണില്‍ പൂര്‍ണമായും നിശ്ചലമായിരുന്നു  ഇവിടം .നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പതിയെ ബസാറും ഉണര്‍ന്നു. കോഴിക്കോട് ജില്ലയ്ക്കു പുറത്തു നിന്നാണ് കൂടുതലായും കൊട്ടതേങ്ങ എത്തുന്നത്. അതെല്ലാം കയറ്റി അയക്കാന്‍ തയാറാക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍.  കോവിഡില്‍ ജീവിതം പ്രതിസന്ധിയിലായ ഇവര്‍ക്ക്  ജീവിതം കരകയറ്റാന്‍ കത്തുന്ന  ഈ വെയിലൊന്നും പ്രശ്നമല്ല. 

 

പാണ്ടികശാല എന്നറിയപ്പെടുന്ന ഇത്തരം സ്ഥലങ്ങളിലാണ് കൊട്ടത്തേങ്ങകള്‍ സൂക്ഷിക്കുന്നത്. ലോക്ഡൗണില്‍ അടച്ചിട്ടതിനാല്‍ വലിയ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായത്.മൂന്നു ദിവസം മാത്രമാണ് ഇവിടെ പ്രവര്‍ത്തനാനുമതി. ആ ദിവസങ്ങള്‍ പരാമവധി പ്രയോജനപ്പെടുത്തുകയാണ്  വ്യാപാരികളുടേയും തൊഴിലാളികളും