മൂന്നു കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാലം ഏഴുവര്‍ഷമായിട്ടും ഗതാഗതത്തിനു തുറന്നുകൊടുക്കാതെ അധികാരികളുടെ ധാര്‍ഷ്ട്യം. കോതമംഗലത്തിനടുത്ത് കുടമുണ്ടയില്‍ അശാസ്ത്രിയമായി നിര്‍മിച്ച പാലം ജനങ്ങള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. പാലത്തിനൊരുവശത്ത് വീടും, മറുവശം ചെന്നുനില്‍ക്കുന്നത് സ്വകാര്യവ്യക്തിയുടെ സ്ഥലത്തുമാണ്. 

മഴകനത്താല്‍ പഴയപാലം വെള്ളത്തില്‍മുങ്ങും. പുതിയപാലത്തിന്റെ അശാസ്ത്രീയത വെള്ളപ്പൊക്കത്തിന്റെ തോത് ഉയര്‍ത്തും. ദുരിതമാണ് തീരത്തുതാമസിക്കുന്നവര്‍ക്കെന്നും.