മനോരമ ന്യൂസ് കേരള കാന്‍ ദൗത്യത്തിന്റെ ഭാഗമായി കാന്‍സര്‍ അതിജീവനത്തിന്റെ വീഡിയോ അയച്ചുതരാന്‍ പ്രേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്യാന്‍സര്‍ ക്യാപ്റ്റന്‍ സിജിന ഉണ്ണി ഇന്ന് മഴവില്‍ മനോരമയിലെ ഉടന്‍ പണം പരിപാടിയില്‍ പങ്കെടുക്കുന്നു.
ജൂണ്‍മാസത്തിലാണ് പ്രേക്ഷകരോട് കാന്‍സര്‍ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥകള്‍ പങ്കുവയ്ക്കാനാവശ്യപ്പെട്ടത്.മൂന്നുമിനിറ്റില്‍ താഴെയുള്ള വീഡിയോ തയ്യാറാക്കി വാട്സാപ്പ് ചെയ്യാനായിരുന്നു നിര്‍ദേശിച്ചത്.അര്‍ഹരായ രണ്ടുപേര്‍ക്ക് മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന ഉടന്‍ പണം പരിപാടിയില്‍ ഡെയിനിനും മീനാക്ഷിക്കുമൊപ്പം പങ്കെടുക്കാമെന്നും അറിയിച്ചിരുന്നു.
കേരളത്തിനകത്തും പുറത്തും നിന്ന് നിരവധി വീഡിയോകള്‍ ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്കു ലഭിച്ചു. പോരാട്ടത്തിന്‍റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെയും കഥകളായിരുന്നു എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്.രണ്ടുതവണ ക്യാന്‍സറിനെ തോല്‍പ്പിച്ച കഥയാണ് സിജിനയ്ക്ക് പറയാനുള്ളത്.ഉടന്‍ പണം ഇന്ന് രാത്രി ഒന്‍പതുമണിക്ക് കാണാം.