എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയയുടെ പരാതി എന്ന നിലയില്‍ മനോരമ ന്യൂസിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജം. മനോരമ ന്യൂസ് നല്‍കാത്ത വാര്‍ത്ത വ്യാജമായി ചേർത്താണ് എംഎസ്എഫിലെ വിവാദവുമായി ബന്ധപ്പെട്ട്  സ്ക്രീൻ ഷോട്ട് തയ്യാറാക്കിയത്. മനോരമ ന്യൂസിന്റെ ലോഗോ അടക്കം ദുരുപയോഗം ചെയ്തുള്ള വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.