chendumalli

വീടിന്‍റെ ടെറസില്‍ നിറയെ ചെണ്ടുമല്ലി പൂത്തു നില്‍ക്കുന്ന കാഴ്ച കാണാം. ഓണപ്പൂക്കളമൊരുക്കാന്‍ ഈ പൂക്കള്‍തന്നെ ധാരാളം. കണ്ണൂര്‍ പൊടിക്കുണ്ടിലെ സിജുവിന്‍റെ വീട്ടിലാണ് മനോഹര കാഴ്ച.

 

കഴിഞ്ഞ മാര്‍ച്ചിലാണ് വീടിനു മുകളില്‍ മഴമറ നിര്‍മിച്ചത്. ജൂണില്‍ ചെണ്ടുമല്ലി നട്ടു. ഈ ഓണത്തിന് സിജുവിന്‍റെ വീട്ടില്‍ നിറയെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചെണ്ടുമല്ലിക്ക് പുറമെ ഗ്ലാഡിയോളിസും കൃഷി ചെയ്യുന്നുണ്ട്. നിറയെ വിരിഞ്ഞിരിക്കുന്ന ഈ പൂക്കളൊന്നും വില്‍പനക്കല്ല എന്നതാണ് കൗതുകം. കൃഷിയും പൂക്കളിങ്ങനെ കാണുന്നതും നല്‍കുന്ന ഉന്മേഷം ചെറുതല്ലെന്ന് സിജു പറയുന്നു.

 

ഈ ഓണത്തിന് വീട്ടില്‍  പൂക്കളമൊരുക്കാന്‍ പുറത്തുനിന്നും പൂവ് വാങ്ങേണ്ടതില്ല. ഭാര്യ ജയേഷ്മയും സിജുവിനെ കൃഷിയില്‍ സഹായിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ മക്കളായ ദേവനന്ദ, ദേവപ്രിയ എന്നിവരും ചെടി പരിപാലിക്കും.