ഒരു മഴപെയ്താല്‍ വീടുമുങ്ങുന്ന ദുരിതത്തിലാണ് തിരുവല്ല നഗരത്തില്‍ തന്നെയുള്ള എട്ട് വീടുകള്‍. റയില്‍വേയാണ് ഇവരോട് ഈ ചതി ചെയ്തത്. ചില കുടുംബങ്ങള്‍ വീടൊഴിഞ്ഞു കഴിഞ്ഞു. ഒറ്റ മഴ മതി തിരുവല്ല നഗരത്തിലെ തീപ്പിനിയില്‍ വീടുകളുടെ ഗതി ഇതാണ്.എട്ടു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. റയില്‍വേയുടെ പാതഇരട്ടിപ്പിക്കലോടെ വെള്ളമൊഴുകിപ്പോയിരുന്ന ചാല് അടഞ്ഞതാണ് ഈ വെള്ളപ്പൊക്കത്തിന് കാരണം.
നഗരത്തിലെ മാലിന്യം ഒഴുകി ഈ മേഖലയില്‍ നിറയും.റയില്‍വേ, കലക്ടര്‍, നഗരസഭ തുടങ്ങിപരാതി നല്‍കാന്‍ ഇനി ഒരിടവും ബാക്കിയില്ല. എട്ടു വീടുകളില്‍ നാലുവീടുകളിലെ താമസക്കാര്‍ മറ്റ് വാടക വീടുകളിലേക്ക് മാറിക്കഴിഞ്ഞു. അതിനും ഗതിയില്ലാത്തവരാണ് ഇവിടെ തുടരുന്നത്. ഇവിടേക്കുള്ള വഴിയിലെ സ്ലാബ് തകര്‍ന്ന് കമ്പിതെളിഞ്ഞ് അപകടാവസ്ഥയിലായതും നഗരസഭയോ കൗണ്‍സിലറോ ഇടപെട്ട് പരിഹരിച്ചിട്ടില്ല.