മലയാളത്തിന് ആംഗ്യഭാഷയില്‍ ലിപി വികസിപ്പിച്ചു.തിരുവനന്തപുരം ആക്കുളത്തെ നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സ്പീച് ആന്‍ഡ് ഹിയറിങ്, അഥവാ.. നിഷിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് വിരല്‍ ലിപി വികസിപ്പിച്ചത്. ഈ ലിപി ശ്രവണ പരിമിതര്‍ക്കുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. 

അക്ഷരമാലയുടെ ഫിംഗര്‍ സ്പെല്ലിങ് അഥവാ വിരല്‍ ലിപിയാണിത്. ഇംഗ്ലീഷിനും ഹിന്ദിക്കുമൊക്കെ ആംഗ്യലിപി ഉണ്ടെങ്കിലും മലയാളത്തിന് ഇതുവരെ ആംഗ്യ ലിപി വികസിപ്പിച്ചിരുന്നില്ല. അക്ഷരങ്ങള്‍ വായുവിലോ കയ്യിലോ എഴുതിക്കാണിച്ചായിരുന്നു ആശയവിനിമയം. ഈ ബുദ്ധിമുട്ട് സ്വയം അറിയുന്നവരാണ്  ആംഗ്യഭാഷയിലെ മലയാള ലിപി വികസിപ്പിച്ചത്. നിഷിലെ ശ്രവണ പരിമിത അധ്യാപകരായ അരുണ്‍ ഗോപാല്‍, സന്ദീപ് കൃഷ്ണന്‍, പൂര്‍വ വിദ്യാര്‍ഥിനി രാഖി രവീന്ദ്രന്‍, ഒാള്‍കേരള അസോസിയേഷന്‍ ഫോര്‍ ദ് ഡഫ് അംഗങ്ങള്‍ തുടങ്ങിയവരുടെ നിരന്തര ശ്രമത്തിന്റെ ഫലമാണ് ഈ ലിപി