നടന്‍ നെടുമുടി വേണു അവസാനമായി അഭിനയിച്ച സിനിമ എന്റെ മഴയുടെ അണിയറ പ്രവര്‍ത്തകര്‍ ഏറെ ദുഃഖത്തിലാണ്. ഡബ്ബിങ്ങിനായി തൃശൂരില്‍ എത്താമെന്നേറ്റാണ് കഴിഞ്ഞ മാസം നെടുമുടി വേണു മടങ്ങിയത്. രണ്ടു ദിവസത്തെ ഡബ്ബിങ് ജോലികളാണ് ബാക്കിയുണ്ടായിരുന്നത്. ചിത്രീകരണ സമയത്ത്, നടന്‍ മനോജ് കെ ജയനൊപ്പം ആഘോഷമായി പാട്ടുപാടിയത് ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ സുനില്‍ സുബ്രഹ്മണ്യന്‍. നിഖില്‍ ഡേവീസിന്റെ റിപ്പോര്‍ട്ട്.