ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഒരുകൂട്ടം ബൈക്ക് ഡ്രൈവർമാരുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 16–ാം തീയതി ഇടുക്കിയലേക്ക് യാത്ര തിരിച്ച ഒരുകൂട്ടം റൈഡർമാണ് അപകടത്തിൽപ്പെട്ടത്. മഴക്കാലത്ത് മല കയറുന്നവർ ശ്രദ്ധിക്കണമെന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ ഇവർ പറയുന്നുമുണ്ട്.
സഞ്ചാരി എന്ന യൂട്യൂബ് ചാനലാണ് ഇവരുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതിസാഹസികമായാണ് ഇവർ രക്ഷപെട്ടത് എന്ന് പറയാം. ഒട്ടും പ്രതീക്ഷിക്കാതെ വന്ന കനത്തമഴയും മണ്ണിടിച്ചിലും ഞങ്ങൾ റൈഡ് പോയ ദിവസം ആയിപോയി. രാവിലെ ഇറങ്ങുമ്പോൾ മഴ ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങൾ കയറിയ സ്ഥലം മൊത്തത്തിൽ ഇല്ലാതായിപ്പോയി. നമ്മളാരും ഇത് പ്രതീക്ഷിച്ചല്ല വന്നത് എന്റെയും എന്റെ പിള്ളേരുടേം ഭാഗ്യം കൊണ്ട് ഞങ്ങൾ രക്ഷപെട്ടു എന്നാണ് ഇവർ യൂട്യൂബ് ഡിസ്ക്രിപ്ഷനിൽ കുറിച്ചത്.
വിഡിയോ കാണാം: