artwb

കൈതൊടാതെ വരച്ച മോഹന്‍ലാല്‍ ചിത്രത്തിനു ഇന്ത്യ ബുക്ക് ഓഫ് റെക്കോട്സ് അംഗീകാരം നേടി തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിശ്വപ്രതാപ്. വായില്‍ ബ്രഷ് കടിച്ചുപിടിച്ചാണ് മ്യൂറല്‍ ചിത്രകാരനായ വി.വിശ്വപ്രതാപ് ചിത്രം വരച്ചത്. മോഹന്‍ലാല്‍ നേരിട്ടുവിളിച്ച് വിശ്വപ്രതാപിനെ അഭിനന്ദിച്ചു. 

മൂന്നു മണിക്കൂര്‍ 28 മിനുട്ടുകൊണ്ടാണ് വിശ്വപ്രതാപ് ഈ മോഹന്‍ലാല്‍ ചിത്രം വരച്ചു തീര്‍ത്തത്. ബറോസ് എന്ന പുതിയ ലാല്‍ സിനിമയിലെ വേഷപകര്‍ച്ചയാണ് ചിത്രം. എന്തുകൊണ്ടു ബ്രഷ് കടിച്ചുപിടിച്ച് ചിത്രം വരച്ചുവെന്നു വിശ്വപ്രതാപ് തന്നെ പറയും. ജീവിതപ്രാരാബ്ദങ്ങള്‍ ഏറെ തരണം ചെയ്താണ് വരയുടെ ലോകത്ത് വിശ്വപ്രതാപ് നില്‍ക്കുന്നത്. സുഹൃത്തുക്കളാണ് ബ്രഷിനും പെയിന്‍റുമുള്‍പ്പെടെയുള്ളവ .വാങ്ങാന്‍ താങ്ങാവുന്നത്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വരച്ച പിണറായി വിജയന്‍റെ ചിത്രം നേരിട്ടു കൈമാറണമെന്നതാണ് വിശ്വജിത്തിന്‍റെ ഇനിയുള്ള ആഗ്രഹം.