elephntpamba

 

പമ്പാ നദിയിലൂടെ വീണ്ടും കാട്ടാനയുെട ജഡം ഒഴുകിയെത്തി. കണമല ഫോറസ്റ്റ് പരിധിയിൽ അട്ടത്തോട് പടിഞ്ഞാറെക്കര ഭാഗത്താണ് കുട്ടിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്. 

 

ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് പമ്പാ നദിയിലൂടെ കാട്ടാനയുടെ ജഡം ഒഴുകിയെത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി ശബരിമല വനത്തിൽ ശക്തമായ മഴയാണ്. പലയിടത്തും ഉരുൾപൊട്ടിയിരുന്നു. ആനകള്‍ മഴവെള്ള പാച്ചിലില്‍ പെട്ടതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. അട്ടത്തോട് പടിഞ്ഞാറെക്കര ഭാഗത്ത് നിന്നു ലഭിച്ച കുട്ടിക്കൊമ്പന്റെ ജഡത്തിന് ഒരാഴ്ച്ചയില്‍ താഴെ മാത്രമെ പഴക്കമുള്ളു.  പോസ്റ്റ്മോർട്ടത്തിന് ശേഷം മറവു ചെയ്തു. കഴിഞ്ഞ ദിവസം മൂലക്കയത്ത് നിന്നു‌ പതിനഞ്ചു വയസുള്ള കൊമ്പനാനയുടെ ജഡം കണ്ടെത്തിയിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ വാരിയെല്ല് ഒടിഞ്ഞതാണ് മരണകാരണമെന്നാണ്  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.