puli

പത്തനംതിട്ട കൊച്ചുകോയിക്കല്‍ വിളക്കുപാറയില്‍ പുലി കെണിയില്‍ കുടുങ്ങി. വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുന്നത് പതിവായതോടെ കഴിഞ്ഞ മാസം അവസാനമാണ് വനംവകുപ്പ് കെണിവെച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം പുലിയെ കാട്ടില്‍ തുറന്നുവിട്ടു.

കഴിഞ്ഞ കുറച്ചു ദിവസമായി വിളക്കുപാറക്കാരുടെ ഉറക്കം കെടുത്തിയിരുന്ന പുലിയാണ് കൂട്ടില്‍ കിടക്കുന്നത്. പശുവിനെയും പട്ടിയെയുമൊക്കെ പിടികൂടുന്നത് പതിവായതോടെയാണ് വനംവകുപ്പ് കെണി തയാറാക്കിയത്. സ്വകാര്യ വൃക്തിയുടെ കൃഷി സ്ഥലത്ത് വെച്ചിരുന്ന കെണിയില്‍ രാവിലെ പുലി കുടങ്ങുകയായായിരുന്നു.

ഡോക്ടര്‍മാരുടെ പരിശോധനയില്‍ പുലിക്ക് ആരോഗ്യപ്രശ്നങ്ങളിലെന്ന് കണ്ടെത്തിയതോടെ കക്കിയിലെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.