അട്ടപ്പാടി ചുരം റോഡ് നവീകരണം വൈകുന്നതിനെതിരെ യുഡിഎഫ് പ്രതിഷേധം തുടങ്ങി. എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു. ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ യാത്രയുടെ ഭാഗമായി.
ചുരം റോഡ് നവീകരണത്തിന് സർക്കാർ 80 കോടി രൂപ അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പണി തുടങ്ങാന്‍ ഇടപെടലുണ്ടായില്ല. നിരവധിതവണ ചുരമിടിഞ്ഞു. വാഹനക്കുരുക്ക് പതിവ്. ഇതെല്ലാം ജനപ്രതിനിധികള്‍ പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. കിഫ്ബി ഉദ്യോഗസ്ഥരുടെ സന്ദര്‍ശനമുണ്ടായിട്ടും അനുകൂല തീരുമാനമില്ലെന്നാണ് പരാതി. അട്ടപ്പാടിക്കാരോട് സര്‍ക്കാരിന് കടുത്ത അവഗണനയെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി.അട്ടപ്പാടി റോഡ് നവീകരണത്തിനായി നിയമസഭയിൽ ഇരുപത് തവണ സബ്മിഷൻ ഉന്നയിച്ചു. അഞ്ച് തവണ കിഫ്ബിയുമായി ചർച്ച നടത്തിയതായും എൻ.ഷംസുദ്ദീൻ എം.എൽ.എ. യുഡിഎഫ് നേതാക്കളും നാട്ടുകാരും പ്രതിഷേധ യാത്രയില്‍ പങ്കെടുത്തു. സൂചന സമരം കണക്കിലെടുത്തും റോഡ് പുനര്‍ നിര്‍മാണമുണ്ടായില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം.