ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കേക്ക് നിർമാണത്തിന് കൂട്ടുകൾ തയാറാക്കി തുടങ്ങി. കോവിഡിന് ശേഷം ആദ്യമായാണ് കേക്ക് മിക്സിങ് , ആഘോഷമായി നടത്തുന്നത്.ആയിരം കേക്കുകൾ നിർമിക്കാൻ വേണ്ട കൂട്ടാണിത്. തൃശൂർ ജോയ്സ് ഹോട്ടലിൻ്റേതായിരുന്നു ചടങ്ങ്. ഡ്രൈ ഫ്രൂട്ട്സ് ഒരു വർഷമായി പ്രത്യേകമായുള്ള കൂട്ടിൽ തയാറാക്കി വച്ചിരിക്കുകയായിരുന്നു. ഇതിന് പുറമെ മുന്തിയ ഇനം റം ആണ് ഉപയോഗിച്ചിട്ടുളളത്. വിവിധയിനം ജൂസുകളും ഉപയോഗിച്ചിട്ടുണ്ട്. കേക്ക് കൂട്ട് തയാറാക്കൽ ചടങ്ങ് ആഘോഷമാക്കി മാറ്റി.
മേയർ എം.കെ.വർഗീസ് ഉൾപ്പെടെ പ്രമുഖരും കേക്ക് കൂട്ടൊരുക്കാൻ എത്തിയിരുന്നു. നിശ്ചിത ദിവസം ഈ കൂട്ട് സൂക്ഷിക്കും. പിന്നെയാകും കേക്ക് നിർമാണം . കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇത്തരം ആഘോഷം നടന്നിട്ട് ഒന്നര വർഷമായി.