suicidekottayamwb

കോട്ടയത്ത് ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്. സുകുമാരൻ (52), മക്കളായ സൂര്യ (26), സുവർണ (23) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30ന് അയൽവാസികളാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്.

മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരൻ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോർച്ചറിയിൽ.