കളരിപ്പയറ്റ് ഗുരു പത്മശ്രീ മീനാക്ഷിയമ്മ കേന്ദ്ര കഥാപാത്രമായി സിനിമ വരുന്നു. ലുക്ക് ബാക്ക് എന്നു പേരിട്ട സിനിമ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കും . തൃശൂര്‍ സ്വദേശി രഞ്ജന്‍ മുള്ളരാട് ആണ് സംവിധായകന്‍ .

ഒരു വര്‍ഷം മുമ്പാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കളരിയെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം . കളരിപ്പയറ്റ് ഗുരു മീനാക്ഷിയമ്മയാണ് ഇതില്‍ കേന്ദ്ര കഥാപാത്രം .. സിനിമയുടെ ആദ്യ ഭാഗങ്ങള്‍ കര്‍ണാടകയിലാണ് ചിത്രീകരിച്ചത്. മീനാക്ഷിയമ്മയുടെ ശിക്ഷ്യന്‍മാരും ഇതില്‍ അഭിനയിക്കുന്നുണ്ട്.വിദേശ ചലച്ചിത്ര മേളകള്‍ ലക്ഷ്യം വച്ചുള്ള സിനിമ ഇംഗ്ലീഷിലാണ്. മലയാളത്തിലും കന്നഡയിലും കൂടി പുറത്തിറക്കും. ക്ലൈമാക്സ് രംഗങ്ങള്‍ തച്ചോളി മാണിക്കോത്തും വടകരയിലുമായി ചിത്രീകരിക്കും.

.